![](/wp-content/uploads/2021/06/kottayam-vaikom-ktdc-restaurant_800x420.jpg)
കോട്ടയം: നഷ്ടത്തിലായ കെ എസ് ആർ ടി സി ലാഭത്തിലാക്കാൻ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. 15 വര്‍ഷത്തോളം സർവ്വീസ് നടത്തിയ ബസ്സുകളിൽ ടീ ഷോപ്പും, മില്‍മബൂത്തും, പലഹാരക്കടയും തുടങ്ങാനാണ് തീരുമാനം. പദ്ധതി നടപ്പിലാകുന്നതോടെ ഭക്ഷണം തേടി യാത്രക്കാര്‍ക്ക് ഇനി സ്റ്റാന്റുകൾക്ക് പുറത്തുപോകേണ്ടിവരില്ല. ഏതെങ്കിലും ഒരു ബസില്‍ കയറിയിരുന്നാല്‍ മാത്രം മതി. ചായയോ, കാപ്പിയോ പലഹാരങ്ങളോ ഉടന്‍ മുൻപില്‍ എത്തും. ഇതിനായി സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കിത്തുടങ്ങി.
കോട്ടയത്ത് ഒരു ബസ് ഇത്തരത്തിൽ രൂപമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. കോട്ടയം ഡിപ്പോയില്‍ അടുത്തമാസം ബസ് റസ്റ്റോറന്റ് ആരംഭിക്കാനാണ് തീരുമാനം. രണ്ട് ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സിയില്‍ കെട്ടി വച്ചാൽ മാസം ഇരുപതിനായിരം രൂപ വാടകയ്ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് വ്യാപാരത്തിനായി പഴയ ബസുകള്‍ കരാര്‍ പ്രകാരം വിട്ടുനല്‍കാനും തീരുമാനമുണ്ട്.
വണ്ടികൾ പൊളിച്ചു മാറ്റുമ്പോൾ വരുന്ന നഷ്ടങ്ങൾ കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫ്രീസര്‍ സംവിധാനത്തോടെ മീന്‍ കടകള്‍, സ്റ്റേഷനറി, നോട്ട് ബുക്കുകള്‍, വസ്ത്രവ്യാപാരം, അലങ്കാരസാധനങ്ങള്‍ എന്നിവയ്ക്കൊക്കെ ബസുകള്‍ വിട്ടു നല്‍കാനും ആലോചിക്കുന്നുണ്ട്. കൂടാതെ തട്ടുകട ആവശ്യങ്ങള്‍ക്കും പഴയ ബസ്സുകള്‍ നല്‍കുന്നത് കോര്‍പ്പറേഷന്റെ പരിഗണനയിലുണ്ട്.
Post Your Comments