തിരുവനന്തപുരം: മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് തടത്താണ് യൂണിയനുകൾ തീരുമാനിച്ചിരുന്നത്.
സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍പ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. മില്‍മ മാനേജ്‌മെന്റ് പ്രതിനിധികള്‍, സിഐടിയു, ഐഎന്‍ടിയുസി, ഐടിയുസി, ലേബര്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
read also: പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ജൂലൈ മാസം 15 മുതൽ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ മില്‍മയില്‍ നടപ്പാക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കി എന്നും ഇത് അംഗീകരിച്ചാണ് ജൂണ്‍ 25 മുതല്‍ പ്രഖ്യാപിച്ചിരുന്ന സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് പിന്‍വലിക്കാന്‍ യൂണിയനുകള്‍ സമ്മതിച്ചതെന്നും അറിയിച്ചു.
Post Your Comments