COVID 19KeralaLatest NewsNews

പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു : ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. കൊവിഡ് ബാധിച്ച്‌ വിദേശത്തോ സ്വദേശത്തോ വച്ച്‌ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് ഇത്.

Read Also : ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഏഴ് വയസ്സുകാരനെ അടിച്ചുകൊന്നു : അമ്മയും ചെറിയമ്മമാരും അറസ്റ്റിൽ 

പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്.

അപേക്ഷിക്കേണ്ട വിധം :

www.norkaroots.org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ 23/6/20 21 മുതല്‍ ഇതിനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ Norkaroots.org യില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button