ഫിലിപ്പൈന്‍സ് : കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്‍കി ഫിലിപ്പൈന്‍സ് പ്രസിഡന്റ്.
കൊവിഡ് വാക്സിനെടുക്കാത്തവരെ തടവിലാക്കുമെന്നാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്ത് വാക്സിനേഷന്‍ നിരക്ക് താഴ്ന്ന നിലയിലായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിങ്കളാഴ്ച രാത്രിയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിനിടെയാണ് തീരുമാനം അറിയിച്ചത്.
Read Also : ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ
”വാക്സിന്‍ എടുക്കാന്‍ താത്പ്പര്യമില്ലാത്തവര്‍ക്ക് ഫിലിപ്പൈന്‍സ് വിട്ട് പോകാം, ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ എങ്ങോട്ട് വേണമെങ്കിലും നിങ്ങള്‍ക്ക് പോകാം. എന്നാല്‍ ഇവിടെ തുടരുന്നിടത്തോളം കാലം മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ വൈറസ് വാഹകരായി പ്രവര്‍ത്തിക്കുമെന്നതിനാല്‍ വാക്സിന്‍ എടുക്കുക തന്നെ വേണം”- ഡ്യൂട്ടര്‍ട്ട് പറഞ്ഞു.
Post Your Comments