ന്യൂഡൽഹി: ദേശീയ മഹിളാമോര്‍ച്ചാ ദേശീയ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള പദ്മജാ മേനോന്‍. ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനാണ് ദേശീയ ഉപാധ്യക്ഷന്‍ അടക്കമുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ പദ്മജാ മേനോന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. നിലവില്‍ മഹിളാ മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
കേരളത്തിലെ സർക്കാരിന്റെ അഴിമതികൾക്കെതിരെയുള്ള സമര മുഖങ്ങളിൽ പ്രധാനിയാണ് പദ്മജ. കോവിഡ് കാലത്തും നിരവധി സേവന പ്രവർത്തനങ്ങളാണ് അവർ ചെയ്തിട്ടുള്ളത്. അതേസമയം ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം ഇന്ദു ബാല ഗോസ്വാമി, മധ്യപ്രദേശില്‍ നിന്നുള്ള സുഖ്പ്രീത് കൗര്‍, ഉത്തരാഖണ്ഡിലെ സംസ്ഥാന നേതാവ് ദീപ്തി റാവത്ത് എന്നിങ്ങളെ മൂന്ന് ദേശീയ ജനറല്‍ സെക്രട്ടറിമാരെയും പത്മജ മേനോന്‍ അടക്കം ഏഴ് ദേശീയ സെക്രട്ടറിമാരേയും നിയമിച്ചു.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ ദര്‍ശന സിങ്, പഞ്ചാബിലെ മഹിളാ മോര്‍ച്ചാ സംസ്ഥാന കോര്‍ഡിനേറ്റര്‍ വീരേന്ദ്ര കൗര്‍, ഗുജറാത്ത് ബറോഡയിലെ മേയര്‍ ജ്യോതിര്‍ബെന്‍ പാണ്ഡ്യ, പശ്ചിമ ബംഗാളിലെ നിയമസഭാംഗം മേലതി റേവ റോയ് തുടങ്ങിയ ഏഴ് വൈസ് പ്രസിഡണ്ടുമാരേയും നിയമിച്ചിട്ടുണ്ട്.
Post Your Comments