കൊച്ചി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കുടുംബാംഗങ്ങളെ അടക്കം മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് മഹിളാ മോർച്ചാ സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ പൊലീസിൽ പരാതി നൽകി . കൊച്ചി പൊലീസ് കമ്മീഷണർക്കാണ് സ്മിത മേനോൻ പരാതി നൽകിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Read Also : സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും എളമക്കര പൊലീസ് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ നവംബർ മാസത്തിൽ യു എ ഇയിൽ നടന്ന രാജ്യാന്തര മന്ത്രിതല സമ്മേളനത്തിൽ സ്മിത മോനേൻ പങ്കെടുത്തത് സംബന്ധിച്ചാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇവർക്കെതിരെ അപവാദപ്രാചരണങ്ങളും അധിക്ഷേപങ്ങളും നടക്കുന്നത്.
Post Your Comments