Latest NewsKeralaNewsCrime

സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയുടെ തലയടിച്ചു പൊട്ടിച്ചു: മകൻ പിടിയിൽ

കലവൂർ; സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയു‌ടെ തലയ്ക്ക് നിലവിളക്കുകൊണ്ട് അടിച്ച മകനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കിഴക്കേ പോളയിൽ പി.രതീഷി(39)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രതീഷിന്റെ മാതാവ് അമ്മിണി (57) തലയ്ക്ക് എട്ട് തുന്നലുകളോടെ ചികിത്സയിലാണ്. സ്വത്ത് വീതംവയ്പ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

നിരന്തരം ശല്യമായതോടെ അമ്മിണി കലക്ടർക്ക് പരാതി നൽകുകയും കോടതി വഴി ഗാർഹിക പീഡന നിരോധന നിയമപ്രകാരം വിധിയും ലഭിച്ചിരുന്നു. രതീഷ് വീട്ടിൽ പ്രവേശിക്കുന്നതിന് കോടതിയുടെ വിലക്കുണ്ടായിരുന്നു. ഇതു ലംഘിച്ച് വീട്ടിൽ കയറിയ രതീഷ് അമ്മിണിയെ ഉപദ്രവിക്കുകയും നിലവിളക്കിന് തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരാണ് അമ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button