ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ 25 ശതമാനവും സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ.
കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കും എന്ന് ആരോപിച്ചാണ് ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read:യൂറോ കപ്പ് സെമി ഫൈനലും ഫൈനലും വെംബ്ലിയിൽ നടക്കും
കേന്ദ്രത്തിന്റെ ഈ നയം പണക്കാര്‍ക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ ആശുപത്രികളില്‍ വളരെ കുറച്ച് വാക്‌സിന്‍ മാത്രമേ കുത്തിവയ്ക്കുന്നുള്ളൂ എന്നും ബ്രിട്ടാസിന്റെ അപേക്ഷയിൽ പറയുന്നു.
നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വാക്‌സിന്‍ നയം സംബന്ധിച്ച് കേസില്‍ കക്ഷി ചേരാനാണ് ജോണ്‍ ബ്രിട്ടാസ് അപേക്ഷ നല്‍കിയിരിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ആര്‍ രാംകുമാറുമായി ചേര്‍ന്നാണ് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെയാണ് ബ്രിട്ടാസിന്റെ ഈ നിയമയുദ്ധം. മാധ്യമപ്രവർത്തകനായിരുന്ന ബ്രിട്ടാസ് ഇപ്പോൾ രാജ്യസഭാംഗമാണ്
Post Your Comments