മദ്യംനല്‍കിയ ശേഷം യുവതിയെ ഭർത്താവിന് കാഴ്ചവച്ച്, പീഡനത്തിനിരയാക്കിയ സംഭവത്തിൽ 36-കാരിയായ ബ്യുട്ടീഷൻ അറസ്റ്റില്‍. ഇവരുടെ ഭർത്താവ് ഒളിവിലാണ്. ഇവന്റ് മാനേജ്മെന്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന 22കാരിയാണ് പീഡനത്തിനിരയായത്. യുവതിയെ ബ്യൂട്ടീഷൻ മാല്‍വാനിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീട് മദ്യം നല്‍കി. ഇത് കുടിച്ചതോടെ യുവതി ബോധരഹിതയായി. ഇതിന് ശേഷം ഭർത്താവ് ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചു. പണം തന്നില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നും ഭീഷണിപ്പെടുത്തി.
വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി അതിജീവിതയില്‍ നിന്ന് 10,000 രൂപ പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിന് തൊട്ടടുത്ത ദിവസമാണ് യുവതി പൊലീസിനെ സമീപിച്ചത്.
Post Your Comments