ഡല്‍ഹി : ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ഇതിനുള്ള കരുക്കള്‍ നീക്കുന്നത് രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലാണ് ചൊവ്വാഴ്ച 15 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ചേരുന്നത്. രാഷ്ട്രീയ മഞ്ച് എന്ന ബാനറിലാണ് ഈ ഐക്യം വരുന്നത്.
Read Also : കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് രാകേഷ് ടിക്കായത്ത്
ഇതിന്റെ ഭാഗമായി പ്രശാന്ത് കിഷോര്‍ പവാറുമായി ചര്‍ച്ച നടത്തി. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുതിയ മുന്നണിയാണ് ഇവരുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഴ്ചകള്‍ക്കിടെ രണ്ടാമത്തെ ചര്‍ച്ചയാണ് കിഷോറും പവാറും തമ്മില്‍ ഇന്ന് നടത്തിയത് എന്നതാണ് ശ്രദ്ധേയം.
ജൂണ്‍ 12 ന് മുംബൈയില്‍ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടിരുന്നു. ഉത്തര്‍പ്രദേശ്, ലോക്‌സഭാ തിരഞ്ഞെടുപ്പുകളാണ് ഇവരുടെ ചര്‍ച്ചാ വിഷയം എന്നറിയുന്നു. മോദി സര്‍ക്കാരിനെതിരെ ഒരുമിക്കാന്‍ താല്‍പ്പര്യമുള്ള കക്ഷികളുടെ ഐക്യനിര ഉണ്ടാക്കുകയാണ് പ്രശാന്ത് കിഷോറിന്റെ ലക്ഷ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മുന്നണിയാകും ബിജെപിക്കെതിരെ മത്സരിക്കുക.
Post Your Comments