KeralaLatest NewsIndia

‘കേന്ദ്രപദ്ധതികൾ റീപായ്ക്ക് ചെയ്തു സംസ്ഥാനത്തിന്റെ സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന സ്റ്റിക്കർ ഗവണ്മെന്റ്’ : കൃഷ്ണകുമാർ

ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങൾ ജനങ്ങളിൽ എത്തിയിരുനെങ്കിൽ ഇത്രയും വിഷമം തോന്നില്ല.

തിരുവനന്തപുരം: കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങൾക്ക് നൽകാതെ പുഴുവരിച്ച പോകുന്നു എന്ന റിപ്പോർട്ട് പങ്കുവെച്ചു സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. സംസ്ഥാനം ഇത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താതെ കൃത്രിമ ക്ഷാമം ഉണ്ടാകുന്നതായും അദ്ദേഹം പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

ഇന്നത്തെ മനോരമയിലെ ഈ വാർത്ത വായിച്ചപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുത്തണമെന്ന് തോന്നി. നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൃത്രിമ ക്ഷാമങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു. കേന്ദ്രത്തിന്റെ പദ്ധതികൾ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന ഒരു “സ്റ്റിക്കർ ഗവണ്മെന്റ്” മാത്രമാണിവിടെ ഉള്ളത്.

ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങൾ ജനങ്ങളിൽ എത്തിയിരുനെങ്കിൽ ഇത്രയും വിഷമം തോന്നില്ല. ഈ മഹാമാരിയുടെ കാലത്തു ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button