Latest NewsNewsIndia

പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: നാലു പേർക്ക് ദാരുണാന്ത്യം

രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്

ചെന്നൈ: അനധികൃത പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം. തമിഴ്‌നാട്ടിലാണ് സംഭവം. വിരുദുനഗർ ജില്ലയിലെ തയിൽപ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ നാലു പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി തൊഴിലാളികൾക്ക് സ്‌ഫോടനത്തിൽ പൊള്ളലേൽക്കുകയും ചെയ്തു.

Read Also: കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ : കൊലപാതകമെന്ന് ബന്ധുക്കള്‍, ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍

പൊള്ളലേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. പടക്കനിർമ്മാണശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്, അപ്പനോട് മിണ്ടില്ല അമ്മയെ നോക്കില്ല: ഊര്‍മ്മിള ഉണ്ണി

shortlink

Related Articles

Post Your Comments

Related Articles


Back to top button