Latest NewsCinemaMollywoodNews

ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്, അപ്പനോട് മിണ്ടില്ല അമ്മയെ നോക്കില്ല: ഊര്‍മ്മിള ഉണ്ണി

കൊച്ചി: നടി ഊർമിള ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെക്കുന്നതിനെ വിമർശിച്ചും ട്രോളിയും എത്തുന്നവർക്കെതിരെയാണ് ഊർമിള ഉണ്ണി ഫേസ്ബുക്കിൽ വിർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്ന് പറഞ്ഞു കളിയാക്കുന്നവർ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുതെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

ഊര്‍മ്മിള ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് എൻ്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലർ എഫ്ബിയിൽ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും. അല്ലെങ്കിൽ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കും. വിദേശികളെ പലതിനും കോപ്പി ചെയ്യും. എങ്കിലും മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ എന്ന് പറഞ്ഞ് എഫ്ബിയിൽ ഒരു ഫോട്ടോ ഇട്ടാൽ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്. ഈ കൂട്ടരിൽ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്. അപ്പനോട് മിണ്ടില്ല, അമ്മയെ നോക്കില്ല.

സ്നേഹമുള്ളവർ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ, അച്ഛനെ കൂടെ നിർത്തിയോ ഫോട്ടോ എടുത്തോട്ടെ. എഫ്ബിയിൽ ഇട്ടോട്ടെ, (വെറുക്കുകയല്ലല്ലോ ചെയ്യുന്നത്) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്.

Read Also:- സിനിമയിൽ തെറി കേട്ടതു കൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല: ചെമ്പൻ വിനോദ്

നമുക്ക് എല്ലാ നന്മ ദിനങ്ങളും ആഘോഷമാക്കാം ബി പോസിറ്റീവ്! ഇഷ്ടമുള്ളവർ ഫോട്ടോ ഇടട്ടെ വേണ്ടാത്തവർ ഇടണ്ട. പിന്നെ വിവാഹ വാർഷികം മക്കളുടെ പിറന്നാൾ എന്നൊന്നും പറഞ്ഞ് വന്നേക്കരുത്! സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്നു പറഞ്ഞ് കളിയാക്കുന്നവർ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button