കൊല്ലം : നൂറു പവനും വസ്തുവും കാറുമെല്ലാം നൽകിയിട്ടും സ്ത്രീധന പീഡനത്തിന് തുടർന്ന് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയയുടെ വാർത്ത മലയാളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. പങ്കാളികളുടെ ആക്രമണത്തിൽ ജീവിതം നഷ്ടപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പെണ്മക്കളോട് മനസ്സ് തുറന്നു സംസാരിക്കുകയാണ് ആര്യൻ.
എത്ര നാൾ വേണമെങ്കിലും നിങ്ങൾക്ക് എന്തും പഠിക്കാമെന്നും ഇഷ്ടമുള്ള മതം നിങ്ങൾക്ക് തിരഞ്ഞെടുക്കാമെന്നും മതമേ വേണ്ട എന്നതാണെങ്കിൽ അതിനും പൂർണ്ണ പിന്തുണ നൽകുന്നതായും ആര്യൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒരിക്കലും ഒരു കല്ല്യാണത്തിനായി നിർബന്ധിക്കില്ലെന്നും സമൂഹത്തിന്റെ ഏത് തരത്തിലുള്ള സമ്മർദ്ദവും നോക്കിക്കോളാമെന്നും മക്കൾക്ക് ഉറപ്പ് നൽകുകയാണ് ആര്യൻ.
ആര്യന്റെ പോസ്റ്റ് പൂർണ്ണ രൂപം
ഇന്ന് 3 പെണ്ണുങ്ങൾ എന്ന് gender identify ചെയ്തിരിക്കുന്ന എന്റെ പെണ്മക്കളോട് :
ഏത് കാലത്തും ഇന്ന gender ആണ് ഞാൻ എന്ന് നിങ്ങൾ പറയുന്നുവോ എനിക്ക് അതാണ് നിങ്ങൾ.
എത്ര നാൾ വേണമെങ്കിലും നിങ്ങൾക്ക് പഠിക്കാം. എന്തും പഠിക്കാം.
ഇഷ്ടമുള്ള മതം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. മതമേ വേണ്ട എന്നതാണെങ്കിൽ അങ്ങനെ.
വേഷഭൂഷാദികളിലെ നിങ്ങളിലെ ഏത് തിരഞ്ഞെടുപ്പുകളേയും ബഹുമാനിക്കുകയും കൂടെ നിൽക്കുകയും ചെയ്യും. ഒന്നിലും കുറ്റപ്പെടുത്തുകയില്ല, എന്നാൽ ചിലതിൽ എനിക്ക് നിങ്ങളിൽ സൗന്ദര്യം കൂട്ടുന്നൂ എന്ന് തോന്നുന്ന അഭിപ്രായങ്ങൾ ഞാൻ പറഞ്ഞാൽ അത് ഒരു അച്ഛന്റെ നിങ്ങളോടുള്ള ഭ്രാന്ത് പിടിച്ച സ്നേഹത്തിന്റെ ഭാഗമായി കണ്ടാൽ മതി. ഇഷ്ടപ്പെട്ടില്ലേൽ ഏത് കാലത്തും തിരസ്കരിക്കാം. ഒരിക്കലും നിർബന്ധിക്കില്ല.
ഏത് സമയത്തുള്ളതും ഏത് നാട്ടിൽ ഉള്ളതുമായ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ജോലിയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങൾ സമ്പാദിക്കുന്ന പൈസ നിങ്ങൾക്ക് മാത്രം ഉള്ളതാണ്. അതിന്റെ ക്രയവിക്രയം നിങ്ങളുടെ മാത്രം അവകാശമാണ്. അഭിപ്രായങ്ങൾ ചോദിച്ചാൽ പറഞ്ഞ് തരാം എന്ന് മാത്രം.
പ്രായപൂർത്തിയായി നിങ്ങൾ ജീവിക്കുന്ന രാജ്യത്തിലെ നിയമം അനുശാസിക്കുന്ന പ്രായം കഴിഞ്ഞാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് പങ്കാളിക്കൊപ്പവും നിങ്ങൾക്ക് ജീവിതം പങ്ക് വെക്കാം. ആ പങ്കാളിയുടെ gender /sexuality / religion /caste/colour /creed/ race/social status ഒന്നും എനിക്ക് വിഷയം അല്ല. ആ പങ്കാളിയിലെ എല്ലാം നീ കൃത്യമായി മനസ്സിലാക്കിയിരിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അതിൽ തെറ്റ് വന്നാലും ഭാവിയിൽ ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല.
ഒരിക്കലും ഒരു കല്ല്യാണത്തിനായി ഞാൻ നിർബന്ധിക്കില്ല. സമൂഹത്തിന്റെ ഏത് തരത്തിലുള്ള സമ്മർദ്ദവും ഞാൻ നോക്കിക്കോളാം.
ഇനി നിങ്ങളുടെ sexuality എന്ത് തരത്തിലായാലും ഞാൻ അതിനെ ബഹുമാനിക്കുകയും നിങ്ങൾക്ക് ജീവിക്കാൻ എന്നാൽ കഴിയുന്ന എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി തരികയും ചെയ്യും. (നാട്ടുകാർ തെണ്ടികളെ ഞാൻ നോക്കിക്കോളാം)
ഇനി ഒരു പങ്കാളി വേണ്ടാ എന്നതാണ് തീരുമാനം എങ്കിൽ (in the happy ?) ഈ തീരുമാനത്തിനേയും ഞാൻ ബഹുമാനിക്കും.
നിങ്ങൾ ഒരു പങ്കാളിയെ കണ്ട് പിടിച്ചൂ, പങ്കാളിയുമായി ഒരുമിച്ച് ജീവിക്കുന്നതിന് മുൻപ് സമൂഹത്തിന്റെ ഒരു acknowledgement വേണം എന്ന് നിങ്ങൾക്ക് തോന്നിയാൽ ഞാൻ കല്ല്യാണം ചുരുങ്ങിയ ചിലവിൽ നടത്തി തരാം. ബാക്കി പൈസ നിന്റെ പേരിൽ മാത്രം ആയി ഇട്ട് തരാം.
ഏത് സമയത്തും നിനക്ക് എന്നും പോലെ നിന്റെ പങ്കാളിയുമായി നിനക്ക് ഉണ്ടാകുന്ന എന്തും എന്നോട് പറയാം. അത് സന്തോഷമായാലു വിഷമമായാലും. എന്തും എന്തും എന്നോട് തുറന്ന് പറയാം. I won’t judge you and trust me I won’t overreact. അന്നും ഇന്ന് ഉള്ളത് പോലെ നിന്റെ ഒരു best friend അയി ഇരിക്കാൻ ആണ് എന്റെ ആഗ്രഹം.
ആ പങ്കാളിയുമായി ഉള്ള ജീവിതം destructive ആകുന്നൂ. നിന്നെ നിന്റെ പങ്കാളി ദേഹോപദ്രവം ഏൽപ്പിച്ചൂ എന്ന് ഞാൻ അറിഞ്ഞാൽ/മാനസികമായി / economical ആയോ എന്ത് തരത്തിലായാലും നിന്നെ പീഡിപ്പിച്ചൂ എന്നറിഞ്ഞാൽ ഒരിക്കലും നിന്നെ നിന്റെ തിരഞ്ഞെടുപ്പിനെ ഞാൻ കുറ്റപ്പെടുത്തില്ല. പക്ഷേ ആ പങ്കാളിക്ക് ശിക്ഷ ലഭിക്കാൻ ഞാൻ ഏത് അറ്റം വരെയും പോകും. ( നിന്നെ ആ പങ്കാളി ഉപദ്രവിച്ചൂ എന്നറിഞ്ഞാൽ ഞാൻ സ്വാഭാവികമായി ആ പങ്കാളിയെ അങ്ങ് കാച്ചി ജയിലിൽ പോകാനേ ആദ്യം ചിന്തിക്കൂ എങ്കിലും, എന്നെ നിയന്ത്രിക്കാൻ ആ സമയം എന്നെ ഒന്ന് നീ കെട്ടിപ്പിടിച്ചാൽ മതി ☺️)
ആ പങ്കാളിയുമായുള്ള ബന്ധത്തിൽ നിന്നും പുറത്ത് വരണം എന്ന് നീ തീരുമാനം എടുത്താൽ അതിനെ ഞാൻ മാനിക്കും.
ഏത് പാതിരാത്രിയിലും നിനക്ക് ബന്ധം അവസാനിപ്പിച്ച് അപ്പൂന്റേം അമ്മയുടേം അടുത്തേക്ക് വരാം. (കൈലാസത്തിൽ അല്ലാ നീയെങ്കിൽ, കൈലാസത്തിൽ – നമ്മുടെ വീട്ടിലേക്ക് എത്തുന്നതിന് ഒരു 10 മിനിറ്റ് മുന്നേ വിളിച്ച് പറഞ്ഞാൽ നിനക്കായി മാത്രം എന്നും ഉള്ള നിന്റെ മുറി ഒന്ന് ഒരുക്കാനും, കിടക്കവിരികൾ ശരിയാക്കാനും എല്ലാം എനിക്കും സൗമ്യക്കും സമയം കിട്ടും. ☺️
Remember your happiness is the utmost important thing for us – Appu and Amma. We will be with you to any extent till the last breath of our life. ?
With love,
Edee /Appu/Appa/Achan/Aaryan. ❤️
Post Your Comments