YouthLatest NewsKeralaMenNewsIndiaWomenLife StyleHealth & Fitness

യോഗ ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

ജൂണ്‍ 21, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കും. യോഗ ചെയ്യുന്നവർ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

* വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്. അടച്ചിട്ടിരിക്കുന്ന ഒരു മുറി ഒരിക്കലും യോഗയ്ക്കായ് തിരഞ്ഞെടുക്കരുത്.

* യോഗ ചെയ്യാൻ തുടങ്ങതിനു മുൻപായി പ്രാർഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം.

* കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം.

* ശരീരശുദ്ധി വരുത്തിയിട്ട് വേണം യോഗ ചെയ്യാൻ തുടങ്ങാൻ.

* പുരുഷന്മാർ അടിയിൽ മുറുകിയ വസ്ത്രവും സ്ത്രീകൾ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.

* രാവിലെ നാലു മുതൽ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. അതിനു സാധിക്കാത്തവർ വൈകിട്ടു നാലര മുതൽ ഏഴുമണിവരെയും ചെയ്യാം.

* കഠിനമായ രോഗത്തിനടിമയായവർ ഡോക്ടറുടെ ഉപദേശം തേടിയശേഷം മാത്രമേ യോഗ ചെയ്യാവൂ.

* ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ സംസാരിച്ചുകൊണ്ടോ മറ്റു കർമങ്ങളിലേർപ്പെട്ടുകൊണ്ടോ ചെയ്യേണ്ട ഒന്നല്ല യോഗ.

* യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.

* യോഗ ചെയ്യുന്ന അവസരത്തിൽ തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button