തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷ സംവിധാനങ്ങൾ പിൻവലിച്ച നടപടി വിവാദമായതോടെ പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെ എറണാകുളത്തേക്കുള്ള യാത്രയിൽ മുരളീധരന് പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ വി.മുരളീധരന് പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച ഗണ്‍മാനെ മന്ത്രിയുടെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടിരുന്നു.
അതേസമയം, സുരക്ഷാ സംവിധാനങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് തനിക്ക് യാതൊരുവിധ അറിയിപ്പും ലഭിച്ചിരുന്നില്ല എന്ന് വി. മുരളീധരൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിയുടെ എസ്കോർട്ട് സുരക്ഷാ സംവിധാനങ്ങൾ പിൻവലിച്ച നടപടി വിവാദമായതോടെ ഞായറാഴ്ച രാവിലെ വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു
Post Your Comments