ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട്. ജൂണ്‍ 28വരെ ലോക്ഡൗണ്‍ നീട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തത്. എങ്കിലും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നൽകാൻ തീരുമാനിച്ചു. ജില്ലകള്‍ മൂന്ന് മേഖലകളായി തിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക.
ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ ഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്കുന്നത്. കോവിഡ് ഉയർന്നു നിൽക്കുന്ന 11 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കില്ല.
ധര്‍മപുരി, കന്യാകുമാരി, കൃഷ്ണഗിരി, മധുര, തേനി, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ 23 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. മൂന്നാം വിഭാഗത്തിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നീ നാലു ജില്ലകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏതാനും ഇളവുകള്‍ നല്‍കും.
Post Your Comments