KeralaLatest NewsNews

ശശീന്ദ്രന് കൊടുത്തത് കടം വാങ്ങിയ പണം, കെ.സുരേന്ദ്രന്‍ നല്‍കിയ പണമല്ല : മലക്കം മറിഞ്ഞ് സി.കെ.ജാനു

വയനാട്: വിവാദങ്ങളില്‍ മലക്കം മറിഞ്ഞ് സി.കെ. ജാനു. കല്‍പ്പറ്റ മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്റെ വാദം ശരിയാണെന്നും കടമായി വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കൃഷി ചെയ്ത് ലഭിച്ച പണമാണ് നല്‍കിയതെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

Read Also : രാജപ്പന്റെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം: അന്വേഷണം സി.പി.എം നേതാവിലേക്ക്, ബന്ധുക്കൾ ഒളിവിൽ

ശശീന്ദ്രന്റെ കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ ബാങ്ക് വായ്പയായാണ് ചെയ്ത് തന്നതെന്നും അത് ബാങ്കില്‍ തന്നെ തിരിച്ചടച്ചുവെന്നും അവര്‍ വ്യക്തമാക്കി. ‘ ഒരുപാട് പേരുടെ കൈയില്‍ നിന്ന് കടം വാങ്ങിക്കാറുണ്ട്. അത് തിരിച്ചുകൊടുക്കാറുമുണ്ട്. ചിലപ്പോള്‍ തിരിച്ചു കൊടുക്കാന്‍ സാധിച്ചെന്ന് വരില്ല, എന്തായാലും അത് തിരിച്ചു കൊടുക്കും. ഇനിയും അങ്ങനെ വായ്പ വാങ്ങിച്ചതും തിരിച്ചു കൊടുക്കാനുള്ളതുമുണ്ട്.’- ജാനു മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ലെന്നും ഇത്തരം ഇടപാടുകളെല്ലാം സര്‍വ്വസാധാരണമാണെന്നും അവര്‍ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി ജെ ജാനു കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ പണം നല്‍കിയിരുന്നെന്നും ജാനു ആ തുക സി.കെ. ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്നുമായിരുന്നു എം.എസ്.എഫ്. സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ. നവാസ് പൊലീസിന് നല്‍കിയ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button