Latest NewsInternational

ഇന്ത്യന്‍ സിനിമകളും പരസ്യങ്ങളും പാകിസ്ഥാന്‍ വിലക്കുന്നു

ഇസ്ലാമാബാദ്: ഇന്ത്യ-പാക് ആക്രമണ പശ്ചാതലത്തില്‍ ഇന്ത്യന്‍ സിനിമകളും പരസ്യങ്ങളും പാകിസ്ഥാന്‍ വിലക്കുന്നു. ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി. ഇന്ത്യന്‍ സിനിമകളും പരസ്യങ്ങളും പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യന്‍ സിനിമകള്‍ ബഹിഷ്‌ക്കരിക്കാന്‍ സിനിമാ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തീരുമാനമെടുത്തു. പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റിയോട് ഇന്ത്യന്‍ പരസ്യങ്ങള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടതായി ഫവാദ് ചൗധരി പറഞ്ഞു. നേരത്തേ, പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button