Latest NewsIndiaInternational

ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് വി​ല​ക്ക​ണമെന്ന് നിർമ്മാതാക്കളുടെ ​സംഘ​ട​ന

1965-ലെ ​യു​ദ്ധ​ത്തി​നു ശേ​ഷം പാ​ക്കി​സ്ഥാ​നി​ല്‍ 43 വ​ര്‍​ഷ​ത്തോ​ളം ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നി​ല്ല.

ലാ​ഹോ​ര്‍: ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ പാ​ക്കി​സ്ഥാ​നി​ലെ തീ​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ക് സി​നി​മ നി​ര്‍​മാ​താ​ക്ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍(​പി​എ​ഫ്പി​എ) രം​ഗ​ത്ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നി​ന് പി​എ​ഫ്പി​എ ക​ത്ത​യ​ച്ചു. വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

1965-ലെ ​യു​ദ്ധ​ത്തി​നു ശേ​ഷം പാ​ക്കി​സ്ഥാ​നി​ല്‍ 43 വ​ര്‍​ഷ​ത്തോ​ളം ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് 2008 മു​ത​ലാ​ണ് ബോ​ളി​വു​ഡ് സി​നി​മ​ക​ള്‍ പാ​ക് വെ​ള്ളി​ത്തി​ര​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത്. പാ​ക്കി​സ്ഥാ​നി സി​നി​മ​ക​ള്‍ ഇ​ന്ത്യ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ പാ​ക്കി​സ്ഥാ​നി​ലെ വി​ത​ര​ണ​ക്കാ​ര്‍ പ​ണ​മു​ണ്ടാ​ക്കു​ന്നു. ഇ​ത് പാ​ക്കി​സ്ഥാ​നി​ലെ സി​നി​മ വ്യ​വ​സാ​യ​ത്തി​നു ദോ​ഷ​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി ചൗ​ധ​രി ഇ​ജാ​സ് ക​മ്രാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ നി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ലാ​ഹോ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ പാ​ക് ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഹ​ര്‍​ജി ന​ല്‍​കി. ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ നി​രോ​ധി​ക്കു​ന്ന​തി​ന് പ​ക​രം പ്രാ​ദേ​ശി​ക​മാ​യ ചി​ത്ര​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യു​ള്ള പ​രി​ഹാ​ര​മാ​ര്‍​ഗ​മാ​ണ് കാ​ണേ​ണ്ട​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button