ന്യൂഡല്‍ഹി: ഇപ്പോള്‍ പാക് മീഡിയകള്‍ക്ക് പാക് പ്രധാനമന്ത്രി ഒരു സുപ്രധാന നിര്‍ദ്ദേശം കൊണ്ടുവന്നിരിക്കുകയാണ്. പാക് ടിവി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കരുതെന്നാണ് പാകിസ്ഥാന്‍ അധികൃതര്‍ മീഡിയകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. . പാകിസ്ഥാന്‍ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി ആര്‍ എം ആര്‍ ഇ യാണ് വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയത്.
ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍, സെലബ്രിറ്റികള്‍ എന്നിവരെ ചാനല്‍ പരിപാടിയിലേക്ക് ക്ഷണിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരസ്യങ്ങള്‍, പാട്ടുകള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിലും വിലക്കുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കും പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാണിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്
Post Your Comments