ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഐടി പാർലമെന്ററി സമിതിയാണ് ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജനുവരി 21 വ്യാഴാഴ്ച്ചയാണ് സമിതിയ്ക്ക് മുൻപാകെ ഹാജരാകേണ്ടത്.പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് പാർലമെന്ററി സമിതി വിശദീകരിക്കാൻ ആവശ്യപ്പെടും.
Also related: സൗജന്യ കിറ്റ് വിതരണത്തിലും കോടികൾ ധൂർത്ത്, കവറിലെ സർക്കാർ മുദ്രക്ക് മാത്രം ചിലവാക്കിയത് 8 കോടി
സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിനിധികളെ വിളിച്ചു വരുത്താൻ സർക്കാർ ആവശ്യപ്പെട്ടത്.ഒക്ടോബർ മാസത്തിലും ട്വിറ്റർ , ഫേസ്ബുക്ക് പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചു വരുത്തിയിരുന്നു. ഡാറ്റ സംരക്ഷണവും സ്വകാര്യതാ പ്രശ്‌നങ്ങളും സംബന്ധിച്ച കാര്യങ്ങൾക്കായിരുന്നു നേരത്തെ പ്രതിനിധികളെ വിളിച്ചു വരുത്തിയിരുന്നത്.
Post Your Comments