കൊച്ചി: ജനസംഘം പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൂടെ എഫ്‌ഐആറിന്റ പകര്‍പ്പും സുധാകരന്‍ പുറത്തുവിട്ടു. കണ്ണൂരിലെ മാത്രമല്ല കേരളത്തിലെ തന്നെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം എന്നും സുധാകരൻ പറഞ്ഞു.
പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സര്‍ക്കാര്‍ നേരിടുന്ന അഴിമതി കേസുകള്‍ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മുകാര്‍ 28 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് കെ സുധാകരന്‍ ആരോപിച്ചു. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സിപിഐഎം ഭീഷണിയിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
കൊലക്കേസുകള്‍ തെളിയിച്ചാല്‍ താന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സര്‍ക്കാര്‍ നേരിടുന്ന അഴിമതി കേസുകള്‍ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരന്‍ പ്രതികരിച്ചു.
Post Your Comments