ജറുസലേം: ശത്രുക്കളാണെങ്കിലും കോവിഡ് മഹാമാരിയില്‍ പലസ്തീന് ഇസ്രയേലിന്റെ കൈത്താങ്ങ്. 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ പലസ്തീന് ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ കൈവശമുള്ള ഫൈസര്‍ വാക്സിനാണ് ഉടന്‍ കൈമാറുക. യുഎന്‍ പദ്ധതിപ്രകാരം പലസ്തീന് വാക്‌സിന്‍ ലഭിക്കുമ്പോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം.
ഇസ്രയേലില്‍ ഇതിനോടകം മുതിര്‍ന്ന ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ 3,80,000 പേര്‍ക്കും ഗാസയിലെ 50,000 പേര്‍ക്കും ഇതുവരെ വാക്‌സിന്‍ വിതരണം ചെയ്തു. ഇസ്രായേലില്‍ ജോലി ചെയ്യുന്ന വെസ്റ്റ്ബാങ്കിലെ ഒരു ലക്ഷത്തോളം പലസ്തീനികള്‍ക്കും മുമ്പ് വാക്‌സിന്‍ നല്‍കിയിരുന്നു.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കിയത് ഇസ്രയേലാണ്. ഇതോടെ മാസ്‌ക് ധരിക്കണമെന്ന ഉത്തരവും ഇസ്രയേല്‍ പിന്‍വലിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച മറ്റു നിയന്ത്രണങ്ങളും ഇസ്രയേലിലെ ആരോഗ്യ മന്ത്രാലയം പിന്‍വലിച്ചിരുന്നു.
Post Your Comments