ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ സര്‍വേ റിപ്പോർട്ട്. ആരോഗ്യ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അടുത്ത ഒരു വര്‍ഷം കൂടെ രാജ്യത്ത് ആരോഗ്യ ഭീഷണിയുണ്ടായേക്കാമെന്നും സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. ജൂണ്‍ 13 മുതല്‍ 17വരെ ആരോഗ്യരംഗത്തെ 40 വിദഗ്ധരുമായി സംവദിച്ചാണ് വിശദമായ സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം ആളുകളും ഒക്ടോബറില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന് പ്രവചിച്ചു. മൂന്ന് പേര്‍ ഓഗസ്റ്റിലോ സെപ്റ്റംബറിലോ മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നും അഭിപ്രായപ്പെട്ടു. ചിലര്‍ നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ മൂന്നാം തരംഗമുണ്ടായേക്കാമെന്നും വ്യക്തമാക്കി.
അതേസമയം, മൂന്നാം തരംഗത്തെ ഇന്ത്യ രണ്ടാം തരംഗത്തേക്കാള്‍ നന്നായി നിയന്ത്രിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും വെളിപ്പെടുത്തി. വാക്‌സിനേഷന്‍ നടക്കുന്നതിനാല്‍ മൂന്നാം തരംഗത്തില്‍ കേസുകള്‍ കുറവായിരിക്കും. രണ്ടാം തരംഗത്തില്‍ നിന്ന ലഭിച്ച സ്വാഭാവിക പ്രതിരോധ ശേഷിയുമുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
Post Your Comments