തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് ആനുകൂല്യവുമായി ഇ എസ് ഐ കോർപ്പറേഷൻ ആശ്വാസ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രകാരം 1948 ലെ ഇ എസ് ഐ നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിത കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിലാളിയുടെ വേതനത്തിന്റെ 90 ശതമാനം വരെയുള്ള തുക ആശ്രിത കുടുംബങ്ങൾക്ക് നിശ്ചിത അനുപാതത്തിൽ വിഭജിച്ച് എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതു പ്രകാരം കുറഞ്ഞ ആനുകൂല്യം പ്രതിമാസം 1800 രൂപയായിരിക്കും. മരണപ്പെട്ട തൊഴിലാളിയുടെ ഭാര്യയ്‌ക്കോ ഭർത്താവിനോ വർഷത്തിൽ 120 രൂപ അടച്ചാൽ ഇ എസ് ഐ ചികിത്സ ആനുകൂല്യം ലഭിക്കും. 24.03.2020 മുതൽ മുൻകാല പ്രാബല്യത്തോടെ രണ്ട് വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments