Latest NewsIndiaNewsCrime

സുരാജ്- പൃഥ്വിരാജ് തട്ടിപ്പ് ജീവിതത്തിൽ പകർത്തി അനിൽകുമാർ; പൊലീസുകാരന് പകരം ഭാര്യാസഹോദരന്‍ ഡ്യൂട്ടിയില്‍

സഹപ്രവർത്തകർ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കള്ളം പുറത്തായി

ലഖ്നൗ:  മമ്മൂട്ടി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ് ചിത്രം പോക്കിരി രാജയിൽ സുരാജ് അവതരിപ്പിച്ച പേടിത്തൊണ്ടൻ പോലീസ് തന്റെ ഭാര്യ സഹോദരനെ തനിക്ക് പകരം ഡ്യൂട്ടിയ്ക്ക് അയക്കുന്നുണ്ട്. എന്നാൽ ഇത് ഇപ്പോൾ യഥാർത്ഥ ജീവിതത്തിൽ നടത്തിയിരിക്കുകയാണ് അനിൽകുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ.

ഉത്തര്‍പ്രദേശിലാണ് ഇങ്ങനെയൊരു ആള്‍മാറാട്ടം നടന്നത്. വര്‍ഷങ്ങളായി പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്ത അനില്‍ കുമാറാണ് തന്റെ ഭാര്യാ സഹോദരനെ തനിക്കു പകരം പൊലീസ് ഡ്യൂട്ടിക്ക് അയച്ചത്. എന്നാല്‍ സംശയം തോന്നിയതോടെ സഹപ്രവർത്തകർ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കള്ളം പുറത്തായി.

read also: കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ പൈലറ്റും എസ്‌കോര്‍ട്ട് വാഹനവും നല്‍കിയില്ല

മുസാഫര്‍നഗര്‍ സ്വദേശിയായ അനില്‍കുമാര്‍ 2012 ലാണ് സേനയില്‍ ചേരുന്നത്. തുടര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കിയശേഷം ബരേയ്ലി ജില്ലയിലായിരുന്നു ജോലിചെയ്തു. പിന്നീട് ഇയാളെ മൊറാദാബാദ് ഠാക്കൂര്‍ദ്വാര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാൽ എത്തിയത് ഇയാളുടെ ഭാര്യാസഹോദന്‍ അനില്‍ സോണിയാണ്. ഇതിനായി വീട്ടില്‍ പ്രത്യേക പരിശീലനവും നല്‍കി. പോലീസ് പരിശീലനക്കാലത്തെ വിവിധ അഭ്യാസങ്ങളും തോക്ക് ഉപയോഗിക്കേണ്ടവിധവും സല്യൂട്ട് ചെയ്യേണ്ട രീതിയും ഇയാള്‍ പഠിപ്പിച്ചു.

അനിലിനു പകരം അദ്ദേഹത്തിന്റെ പേരില്‍ മൊറാദാബാദില്‍ അനില്‍സോണിയാണ് ജോലിക്ക് ഹാജരായത്. നിലവില്‍ ജോലിചെയ്യുന്നത് യഥാര്‍ഥ അനില്‍കുമാര്‍ അല്ലെന്ന വിവരം ലഭിച്ചതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി അന്വേഷണം നട ത്തുകയായിരുന്നു. കള്ളം പിടിക്കപ്പെട്ടതോടെ അനില്‍സോണി ഒളിവില്‍പോയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button