KeralaLatest NewsNews

കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ പൈലറ്റും എസ്‌കോര്‍ട്ട് വാഹനവും നല്‍കിയില്ല

സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനും വേണ്ടെന്ന നിലപാടാണ് വി. മുരളീധരന്‍ സ്വീകരിച്ചത്

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നു ആരോപണം. വൈ കാറ്റഗറി സുരക്ഷയുള്ള മന്ത്രിയ്ക്ക് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സര്‍ക്കാര്‍ ഒഴിവാക്കി.

read also: ‘ഓൺലൈനിൽ പണം നൽകി ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിക്കും’: കാർഡ് അച്ചടിച്ച് പരസ്യം ചെയ്ത ആളെ എക്സൈസ് അറസ്റ്റു ചെയ്തു

തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ വി. മുരളീധരന് എസ്‌കോര്‍ട്ട് ഉണ്ടായിരുന്നില്ലെങ്കിലും പൈലറ്റ് വാഹനം അനുവദിച്ചിരുന്നു. പൈലറ്റും എസ്‌കോര്‍ട്ടും പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനും വേണ്ടെന്ന നിലപാടാണ് വി. മുരളീധരന്‍ സ്വീകരിച്ചത്. ഗണ്‍മാനായ ബിജുവിനെ യാത്രയ്ക്കിടെ മന്ത്രി ഒഴിവാക്കുകയും ചെയ്തു.

ഈ വിഷയത്തിൽ ബിജെപി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button