Latest NewsKeralaNews

സുധാകരനെതിരായി മുഖ്യമന്ത്രിപറഞ്ഞതെല്ലാം ശരിയാണ് : വെളിപ്പെടുത്തലുമായി എ.കെ ബാലന്‍

കോൺഗ്രസിനെയും കെ.എസ്.യുവിനെയും വളർത്തിയത് താനാണെന്ന് കാണിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലുകളെ ശരിവെച്ച് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.കെ ബാലൻ. ബ്രണ്ണൻ കോളേജിൽ വെച്ച് നടന്ന കാര്യങ്ങളെ കുറിച്ച് പിണറായി പറഞ്ഞതെല്ലാം ശരിയാണ്. സുധാകരൻ ഇല്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. അത് അദ്ദേഹത്തെ അറിയുന്ന എല്ലാ കോൺഗ്രസുകാരും പറയുമെന്നും ബാലൻ പ്രതികരിച്ചു.

കോൺഗ്രസിനെയും കെ.എസ്.യുവിനെയും വളർത്തിയത് താനാണെന്ന് കാണിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ കെ.എസ്.യുവിനെയും കോൺഗ്രസിനെയും തളർത്തിയത് സുധാകരനാണ്. അന്ന് എസ്.എഫ്.ഇ അനുകൂല നിലപാടെടുത്ത്കെ.എസ്.യുവിനെ തകർക്കാൻ ശ്രമിച്ചയാളാണ് സുധാകരൻ. അത് മുല്ലപ്പള്ളി നേരത്തെ ഡൽഹിയിൽ പറഞ്ഞതാണെന്നും ബാലൻ കൂട്ടിച്ചേർത്തു.

Read Also :  ‘ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്, സത്യം മനസിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും’: ഐ…

അതേസമയം തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന സുധാകരന്റെ പരാമര്‍ശത്തോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button