മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേർ നിർമാണക്കമ്പനിയിൽ ചെയർമാനായി ഇനി ഇന്ത്യൻ വംശജൻ. സോഫ്റ്റ്‌വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. കഴിഞ്ഞ ഏഴുവർഷമായി മൈക്രോസോഫ്റ്റ് കമ്പനിയുടെ സി. ഇ.ഒ. ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു നാദെല്ല. നിലവിലെ ചെയർമാനായ ജോൺ തോംസൺ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും.
മൊബൈൽ ഫോൺ നിർമ്മാണം, ഇന്റർനെറ്റ് സെർച്ച് തുടങ്ങിയ വ്യവസായങ്ങളിൽ തിരിച്ചടി നേരിട്ട ഘട്ടത്തിലായിരുന്നു സത്യ നാദെല്ല കമ്പനിയുടെ സി.ഇ.ഒ. ആയെത്തിയത്. പിഴവുകൾ ഒഴിവാക്കി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈൽ ആപ്ലിക്കേഷൻ ബിസിനസിലും നിർമിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനിയെ മുൻനിരയിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയുടെ ശ്രമഫലമായാണ്. ഇതിനെത്തുടർന്നാണ് പുതിയ പദവി.
Post Your Comments