![Software company stopped working](/wp-content/uploads/2018/02/ksrtc-1-1.png)
തിരുവനന്തപുരം: ബ്ലാംഗ്ലൂര്‍ ആസ്ഥാനമായ എയോണ്‍ എന്ന കമ്പനിക്കാണ് കെ.എസ്.ആര്‍.ടി.സിയുടെ സോഫ്റ്റ്‌വെയര്‍ പരിപാലന, നിയന്ത്രണ ചുമതല. എന്നാല്‍ പണം നല്‍കാത്തതിനാല്‍ കമ്പനി സഹകരണം നിര്‍ത്തി വെച്ചു. ഇത് കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത വിവിധ ഡിപ്പോകളുടെ പ്രവര്‍ത്തനം താളം തെറ്റി.
കോര്‍പ്പറേഷന്‍ രണ്ടരക്കോടിരൂപ നല്‍കാനുണ്ടെന്നും ഇതില്‍ 50 ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുമെന്നും കമ്പനി കെ.എസ്.ആര്‍.ടി.സിയെ അറിയിച്ചിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് കമ്പനി സേവനം അവസാനിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന ഡിപ്പോകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രവര്‍ത്തിക്കാത്ത ടിക്കറ്റ് മെഷീനുമായി ഡ്യൂട്ടിക്ക് പോകില്ലെന്ന് ഒരുവിഭാഗം ജീവനക്കാര്‍ നിലപാടെടുത്തതോടെ പല സര്‍വീസുകളും മുടങ്ങി.
Post Your Comments