News

സത്യ നദല്ലെയ്ക്ക് ശമ്പളം 300 കോടി

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല 2019 സാമ്പത്തിക വര്‍ഷം കമ്പനിയില്‍ നിന്ന് നേടിയ ആകെ പ്രതിഫലം 42.9 മില്യണ്‍ ഡോളര്‍ (305.40 കോടി രൂപ).മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 66 ശതമാനം കൂടുതല്‍. അടിസ്ഥാന ശമ്പളത്തിലെ ഒരു മില്യണ്‍ ഡോളര്‍ കുതിച്ചുചാട്ടത്തിനൊപ്പം സ്റ്റോക്കുകളുടെ വര്‍ദ്ധനവും കൂടിച്ചേര്‍ന്നുള്ള തുകയാണിത്..

ഹൈദരാബാദ് സ്വദേശിയായ സത്യ നദെല്ല സ്റ്റീവ് ബാല്‍മറില്‍ നിന്ന് ചുമതലയേറ്റ 2014 ല്‍ നേടിയ വാര്‍ഷിക പ്രതിഫലം 84.3 മില്യണ്‍ ഡോളര്‍ ആയിരുന്നു. ഇത്രയും ഉയര്‍ന്ന വരുമാനം പിന്നീടുണ്ടാക്കാനായിട്ടില്ല അദ്ദേഹത്തിന്. ‘2019 സാമ്പത്തിക വര്‍ഷത്തില്‍, സിഇഒ ഒഴികെ ശരാശരി ജീവനക്കാരന്റെ വാര്‍ഷിക പ്രതിഫലം 172,512 ഡോളറാണ് ‘ കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button