Latest NewsNewsInternational

സാക്ഷരത ഉള്ളവരെ വീണ്ടും പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം; പൗരത്വനിയമ ഭേദഗതിയെ വിമര്‍ശിച്ച സത്യ നദെല്ലയ്ക്ക് മറുപടിയുമായി ബിജെപി

വാഷിങ്ടണ്‍: പൗരത്വനിയമ ഭേദഗതിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദെല്ലയ്ക്ക് മറുപടി നൽകി ബിജെപി എം.പി. മീനാക്ഷി ലേഖി. ട്വിറ്ററിലൂടെയാണ് എം.പിയുടെ പ്രതികരണം. സാക്ഷരത ഉള്ളവരെ വീണ്ടും പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം എന്നാണ് മീനാക്ഷി ലേഖി പ്രതികരിച്ചത്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് പൗരത്വഭേദഗതി നിയമമെന്നും അമേരിക്ക സിറിയന്‍ മുസ്ലീങ്ങളുടെ സ്ഥാനത്ത് യസീദി മുസ്ലീങ്ങള്‍ക്ക് എങ്ങനെയാണ് അവസരങ്ങള്‍ നല്‍കുന്നതെന്നും അവർ ചോദിക്കുകയുണ്ടായി.

Read also: പൗരത്വനിയമം നടപ്പിലാക്കാൻ വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ, ജനുവരി 10 മുതൽ നിയമം രാജ്യത്ത് നിലവിൽ വന്നു, പ്രതിഷേധങ്ങൾ കണ്ട് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദുഃഖകരമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു സത്യ നാദെല്ല പ്രതികരിച്ചത്. അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button