ഡൽഹി: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി സിഇഒ സത്യ നാദെല്ല. ഇ-മെയില്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാരുടെ മികച്ച പ്രകടനത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തിലാണ് സത്യ നാദെല്ല ഇക്കാര്യം വ്യക്തമാക്കിയത്.
ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും സത്യ നാദെല്ല സന്ദേശത്തില്‍ അറിയിച്ചു. മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവര്‍ക്ക് കൂടുതല്‍ വര്‍ദ്ധന ലഭിക്കും.
ആശ്വാസത്തിന്റെ 41 ദിനങ്ങൾ: പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല
കരിയറിന്റെ ആരംഭ-മധ്യ ഘട്ടങ്ങളിലുള്ളവര്‍ക്ക് ശമ്പള വര്‍ദ്ധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുമെന്നും, അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. അതേസമയം, വന്‍കിട കമ്പനികളില്‍ നിന്ന് വലിയ തോതിലാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ജീവനക്കാരെ പിടിച്ചു നിർത്തുന്നതിനായി ശമ്പളവര്‍ദ്ധന കൊണ്ടുവരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Post Your Comments