Latest NewsKeralaIndia

തന്റെ രണ്ട് വള്ളങ്ങളും അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങളും പറ്റിച്ചെടുത്തു: രാജപ്പൻ സഹോദരിക്കെതിരെ ഡിജിപിക്ക് പരാതി നൽകി

ക്ഷാഘാതം മൂലം കാലുകള്‍ തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.

കുമരകം: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന്‍ തന്റെ പണവും വള്ളങ്ങളും സഹോദരി പറ്റിച്ചെടുത്തതായി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. സഹോദരി ചെത്തുവേലി സ്വദേശിനി വിലാസിനിക്കെതിരെയാണ് രാജപ്പന്‍ പരാതി നല്‍കിയത്. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു സഹോദരി 5.08 ലക്ഷം രൂപ പിന്‍വലിച്ചതായാണ് രാജപ്പന്‍ പരാതി നല്‍കിയത്.

പരിസ്ഥിതി പ്രവര്‍ത്തനത്തിന് തായ്വാന്റെ പുരസ്‌കാരം സ്വന്തമാക്കിയ രാജപ്പന് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പാരിതോഷികമായി ലഭിച്ച പണമായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കില്‍ നിന്നു സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി അറിഞ്ഞതെന്ന് രാജപ്പന്‍ പരാതിയില്‍ പറഞ്ഞു.

തനിക്ക് സമ്മാനമായി ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും രാജപ്പന്റെ പരാതിയില്‍ പറയുന്നു. പക്ഷാഘാതം മൂലം കാലുകള്‍ തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.

സ്വന്തമായി വീടില്ലാത്ത രാജപ്പന്‍ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. അതേസമയം രാജപ്പന് വീടു വയ്ക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങാനാണ് ബാങ്കില്‍ നിന്നു പണമെടുത്തതെന്നു വിലാസിനി പറഞ്ഞു. ലോക്ഡൗണ്‍ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാന്‍ കഴിഞ്ഞില്ല. സ്ഥലം വാങ്ങി രാജപ്പനു വീടു വച്ചു നല്‍കുമെന്നും വിലാസിനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button