ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. നമ്മുടെ താരങ്ങളുടെ പ്രകടനത്തില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്നു. ടോക്കിയോയിലേക്ക് പോയ ഓരോ താരത്തിനും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെയും അധ്വാനത്തിന്റെയും കഥകള്‍ പറയാനുണ്ടാകും. അവര്‍ അവര്‍ക്ക് വേണ്ടി മാത്രമല്ല പോയത്, രാജ്യത്തിന് വേണ്ടി കൂടിയാണ്.
ഒളിമ്പിക് താരങ്ങളെ പിന്തുണയ്ക്കുന്നതിനായി സമൂഹമാദ്ധ്യമങ്ങളില്‍ ‘വിക്ടറി പഞ്ച് ക്യാംപെയ്ന്‍’ ആരംഭിച്ചിട്ടുണ്ട്. നിങ്ങളും വിക്ടറി പഞ്ചിന്റെ ഭാഗമാകുകയും ഇന്ത്യയ്ക്കു വേണ്ടി ഹര്‍ഷാരവം മുഴക്കുകയും ചെയ്യണം. ഒളിമ്പിക് താരങ്ങള്‍ ഇവിടെ വരെയെത്തിയത് ധാരാളം വെല്ലുവിളികള്‍ മറികടന്നാണ്.
അതേസമയം രാജ്യം സ്വതന്ത്രമായിട്ട് 75 വര്‍ഷമാകുന്നതിനാല്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ എല്ലാവരും ദേശീയ ഗാനം ആലപിക്കണം. യുവതലമുറയുടെ മനസ്സ് മനസ്സിലാക്കാന്‍ തന്റെ ഈ പ്രോഗ്രാമിലൂടെ സാധിച്ചെന്നും മന്‍ കി ബാത്തിന് സന്ദേശവും നിര്‍ദ്ദേശങ്ങളും അയയ്ക്കുന്നവരില്‍ 75% പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments