ന്യൂഡല്‍ഹി : രണ്ട് കാലിനും സ്വാധീനമില്ലാതെ വേമ്പനാട്ട് കായലിനെ സംരക്ഷിയ്ക്കുന്ന രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിമൂന്നാമത് മന്‍ കി ബാത്തിലാണ് അദ്ദേഹം രാജപ്പന്റെ പേര് എടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്. മഹത്തായ ജോലിയാണ് രാജപ്പന്‍ ചെയ്യുന്നത് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
ജന്മനാ രണ്ട് കാലിലും സ്വാധീനമില്ലാത്തയാളായ രാജപ്പന്‍ കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി വിറ്റാണ് ജീവിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കോട്ടയം സ്വദേശിയായ ഇദ്ദേഹത്തെ ലോകം അറിഞ്ഞത്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടില്‍ വൈദ്യുതിയില്ല. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വളളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. ഏഴ് വര്‍ഷമായി രാജപ്പന്‍ ഈ തൊഴില്‍ ചെയ്യുകയാണ്. തന്റെ ജോലിയില്‍ രാജപ്പന്‍ വളരെ സന്തുഷ്ടനുമാണ്.
Post Your Comments