ഇടുക്കി: വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ കൈവെട്ടിമാറ്റിയതിന് വീട്ടമ്മയ്ക്കെതിരെ കേസ്. ഇടുക്കി അണക്കരയിലാണ് സംഭവം. ഏഴാംമയിൽ സ്വദേശി മനുവിന്റെ കൈയ്യിൽ അയൽവാസിയായ ജോമോൾ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.
മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. പരുക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു.
Post Your Comments