പലപ്പോഴും ലൈംഗികതയെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ തുറന്നെഴുതിയിട്ടുള്ള ആളാണ് ജോമോൾ ജോസഫ്. തന്റെ തുറന്നെഴുതലുകളില് ഉള്ള അതേ കാര്യങ്ങളാണ് പോപ്പും പറഞ്ഞിരിക്കുന്നത് എന്ന് പറയുകയാണ് ഇപ്പോൾ ജോമോൾ ജോസഫ്.
കുറിപ്പ് വായിക്കാം…………
ലൈംഗീകത പാപമല്ല, മറിച്ച് ശരീരത്തിന്റെ ആനന്ദമാണ്..
രുചികരമായ ഭക്ഷണം കഴിക്കുന്നതും ലൈംഗീകത ആസ്വദിക്കുന്നതും ശരീരത്തെ ആരോഗ്യകരവും, ആനന്ദകരവും ആക്കുന്നു.
ലൈംഗീകത പാപമല്ല, മറിച്ച് ദൈവീകമായ പ്രവർത്തനമാണ്. ലൈംഗീകസുഖം പ്രണയത്തെ മനോഹരമാക്കുന്നു.അമിതമായ ധാർമ്മീകതക്ക് ഇപ്പോൾ സഭയിൽ സ്ഥാനമില്ല.
ലൈംഗീകതയിൽ കത്തോലിക്കരെന്നോ, ക്രിസ്ത്യാനിയെന്നോ, മറ്റുള്ളവരെന്നോ ഉള്ള വേർതിരിവില്ല. മനുഷ്യത്വവും, ധാർമ്മീകവുമായ ആനന്ദത്തെ (ആരോഗ്യകരമായ ലൈംഗീകതയെ) ഉൾക്കൊള്ളണം..
ഇതൊക്കെ ഞാൻ പറഞ്ഞപ്പോളും ഞാനെഴുതിയപ്പോഴും ഒക്കെ എന്നെ വേശ്യയെന്നും, കഴപ്പ് മൂത്തവളെന്നും, വെടിയെന്നും, എന്റെ ഭർത്താവിന് കഴകത്തില്ലാത്തതുകൊണ്ടെന്നും, അവനെ കൊണ്ട് കൊള്ളാത്തതുകൊണ്ടാണ് എന്നുമൊക്കെ ആക്ഷേപിച്ചു.
ഇന്ന് ഞാൻ മുകളിൽ ടിക്കിട്ടെഴുതിയത് മുഴുവനും, കത്തോലിക്ക സഭയുടെ നേതാവായ മാർപ്പാപ്പ പറഞ്ഞതാണ്. നിങ്ങൾ പോപ്പിനെ ആക്ഷേപിക്കുമോ അതോ പോപ്പ് പറഞ്ഞത് ഉൾക്കൊള്ളുമോ?
എന്റെ ചെറുപ്പം മുതൽ ഞാൻ ക്രിസ്ത്യൻ മതത്തിൽ നിന്ന് പഠിച്ചതും, എന്നെ പഠിപ്പിച്ചതും ലൈംഗീകത പാപമെന്നാണ്. ലൈംഗീക ചിന്തകളോ ലൈംഗീക താൽപര്യങ്ങളോ തോന്നിയാൽ, അവ കുമ്പസാരിച്ച് പാപമോചനം നേടേണ്ട പാപമായിരുന്നു സഭയിൽ. ഈ പഠനത്തിൽ വളർന്ന ഞാൻ, ഒരു പുരുഷനുമൊത്ത് കുടുംബജീവിതം തുടങ്ങിയ നാളുകളിലെ എന്റെ ചിന്ത കെട്ടിപ്പിടിച്ച് കിടന്നാൽ കുഞ്ഞുണ്ടാകും എന്നതായിരുന്നു!! എത്രയോ യുവതീയുവാക്കൾ യാതൊരു ലൈംഗീകബോധവും അറിവുമില്ലാതെ വിവാഹജീവിതത്തിലേക്ക് കടക്കുന്നു? ലൈംഗീക അറിവുകളുടെ കുറവ് എത്രയോ ജീവിത പങ്കാളികൾക്കിടയിൽ അസ്വാരസ്യങ്ങൾക്കും വഴക്കുകൾക്കും തുടക്കമിടുന്നു? എത്രയോ കുടുംബങ്ങളുടെ തകർച്ചയിലേക്ക് വരെ ഇത്തരം പൊരുത്തക്കേടുകൾ എത്തിച്ചേരുന്നതിന് കാരണമാകുന്നു?
ക്രൈസ്തവ സഭ ഇന്ന് ലൈംഗീകതയോടുള്ള സമീപനത്തിൽ തിരുത്തൽ വരുത്താനായി തയ്യാറായിരിക്കുന്നു. നല്ല കാര്യം. മറ്റു മതങ്ങളും ഇത്തലം തിരുത്തലുകൾക്കും അപ്ഡേഷനും തയ്യാറായി, കാലഹരണപ്പെട്ട ചിന്തകളെ പിൻതള്ളി, യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ തയ്യാറായാൽ, ലൈംഗീകതയിൽ എങ്കിലും പുരുന്റെ അടിമയല്ല സ്ത്രീയെന്നും, പുരുഷൻ അവളുടെ ഉടമയുമല്ല എന്ന ചിന്തയിലേക്ക് സമൂഹമെത്തിച്ചേരും.
മതങ്ങൾ സമൂഹത്തിലെ മനുഷ്യരുടെ അടിസ്ഥാന ജീവിതരീതികൾ ചിട്ടപ്പെടുത്തുന്ന സാമൂഹ്യക്രമത്തിൽ, തെറ്റായ പഠനങ്ങൾ മനുഷ്യരിലേക്ക് നൽകാതിരിക്കാൻ മതങ്ങൾക്ക് ബാധ്യതയുണ്ട്. ഇത്തരം തെറ്റായ പഠനങ്ങൾ തന്നെയാണ് ഏതൊരു സമൂഹത്തിലെയും മനുഷ്യരെ പിന്നോട്ട് നടത്തുന്നത്.
ഇപ്പോഴെങ്കിലും തിരുത്തലിന് തയ്യാറായ, മനുഷ്യരുടെ ശാരീരിക ജൈവീക യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനും അംഗീകരിക്കാനും തയ്യാറായ ക്രൈസ്തവ സഭക്കും ആ സഭയുടെ ഇപ്പോഴത്തെ നേതാവായ പോപ്പിനും അഭിവാദ്യങ്ങൾ.
നബി – ക്രൈസ്തവ സഭയിൽ, സഭയുടെ പഠനങ്ങളിൽ വലിയ പൊളിച്ചെഴുത്തുകളാണ് ഫ്രാൻസിസ് മാർപ്പാപ്പ നടത്തിക്കൊണ്ടിരിക്കുന്നത്. വിപ്ലവകാരിയായ പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ.
നബി 2 – വീണ്ടും ആവർത്തിക്കട്ടെ, ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതുപോലെ, വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതുപോലെ ശരീരത്തിന്റെ ജൈവീക ആവശ്യം മാത്രമാണ് ലൈംഗീക സുഖവും.
Post Your Comments