Latest NewsNewsIndiaCrime

ഭർത്താവിന്റെ ചതി ജയഭാരതി തിരിച്ചറിഞ്ഞില്ല, അതിബുദ്ധി വിഷ്ണുവിനെ കുടുക്കി: സന്താനത്തിന്റെ സഹോദരിയുടെ കൊലപാതകം തെളിയുന്നു

ചെന്നൈ: തമിഴ് നടൻ സന്താനത്തിന്റെ സഹോദരി ജയഭാരതിയുടെ അപകടമരണം കൊലപാതകമാണെന്ന് തെളിയുമ്പോൾ കുടുങ്ങുന്നത് ഭർത്താവും സഹോദരനും സഹായികളും. സംഭവത്തിൽ തിരുവള്ളൂർ പോലീസ് കഴിഞ്ഞ ദിവസം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ജയഭാരതിയുടെ അമേരിക്കയിലുള്ള ഭർത്താവ് വിഷ്ണു പ്രസാദിന്‍റെ അറസ്റ്റിനായി പോലീസ് എംബസിയെ സമീപിച്ചിരിക്കുകയാണ്.

അപകടമരണം എന്ന് കരുതിയ കേസിൽ ഒരു വർഷത്തിന് ശേഷമാണ് വഴിത്തിരിവുണ്ടായത്. ജയഭാരതിയുടെ മരണത്തിൽ ആദ്യമൊന്നും വീട്ടുകാർക്ക് സംശയമുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെ 2020 ഏപ്രിലിലാണ് ലോറി ഇടിച്ച് ജയഭാരതി മരിച്ചത്. സംസ്കാരം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഭര്‍ത്താവ് വിഷ്ണു അമേരിക്കയിലേക്ക് തിരിച്ചു പോയി. അഞ്ച് വയസ്സുള്ള കുഞ്ഞിനെ ജയഭാരതിയുടെ വീട്ടുകാരെ ഏല്‍പ്പിക്കുകയും ചെയ്തു. കുഞ്ഞിനെ പിന്നെ അന്വേഷിച്ചതേ ഇല്ല. പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കങ്ങള്‍ തുടങ്ങി.

Also Read:പ്രണയം നിരസിച്ചു : മലപ്പുറത്ത് 21 കാരിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, സഹോദരി ഗുരുതരാവസ്ഥയിൽ

ഇതോടെ ബന്ധുക്കൾക്ക് സംശയമായി. ജയഭാരതിയും ഭർത്താവ് വിഷ്ണുവും തമ്മിൽ ദിവസവും വാഴക്കായിരുന്നുവെന്നും ഭർത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നൽകാൻ ജയഭാരതി തയ്യാറെടുക്കവേ ആയിരുന്നു മരണമെന്നതും ബന്ധുക്കൾ അറിഞ്ഞു. ഇതോടെ, വിഷ്ണുവിനെതിരെ നടൻ സന്താനം പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പോലീസിന്റെ വലയിൽ വീണത്.

വാഹനാപകടത്തിനു ശേഷം സ്കൂട്ടറില്‍ ജയഭാരിയെ റോഡിന് സമീപത്തെ മരത്തിനടുത്തേക്ക് ലോറിയില്‍ വലിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിയത് നിര്‍ണായകമായി. ലോറി ഡ്രൈവര്‍ രാജനെ ചോദ്യം ചെയ്തതോടെ ക്വട്ടേഷനാണെന്ന് കണ്ടെത്തി. മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു വിഷ്ണുവിന്റെ പദ്ധതിയെന്ന് ഇതോടെ തെളിഞ്ഞു.

Also Read:കേന്ദ്ര സഹായം എത്തിയോ എന്നറിയാൻ രാജ്യമൊട്ടാകെ വീടുകൾ തോറും കയറിയിറങ്ങി കണക്കെടുക്കുമെന്ന് കോൺഗ്രസ്

ഓഫീസിലുള്ള മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ വിഷ്ണു പ്രസാദും ജയഭാരതിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. വിഷ്ണുപ്രസാദിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുമെന്ന് ജയഭാരതി പലതവണ പറഞ്ഞിരുന്നു. പരാതിയുമായി ഭാര്യ മുന്നോട്ട് പോയാൽ വിചാരിച്ചത് പോലെയൊന്നും നടക്കില്ലെന്ന് മനസിലായതോടെയാണ് ഇല്ലാതാക്കാൻ വിഷ്ണു പദ്ധതിയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button