Latest NewsIndia

ഗുണ്ടാതലവൻ നീരാവി മുരുകനെ എൻകൗണ്ടറിൽ വെടിവച്ചുകൊന്നു

കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് ഉള‌ളത്.

ചെന്നൈ: തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം എൺപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ പൊലീസ് വെടിവച്ചുകൊന്നു. തൂത്തുക്കുടിയിലെ പുതിയമ്പത്തൂർ സ്വദേശിയായ നീരാവി മുരുകനെയാണ് പൊലീസ് എൻകൗണ്ടറിലൂടെ വെടിവച്ചുകൊന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് ഉള‌ളത്.

തിരുനെൽവേലിയിലെ കലങ്കാട് നങ്കുനേരിയിൽ വച്ചാണ് മുരുകനെ കൊലപ്പെടുത്തിയത്. കലങ്കാട് ഒഴിഞ്ഞ ഒരു റോഡിൽ കവർച്ച കേസ് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം എത്തിയിരുന്നു. പഴനിയിൽ നടന്ന, ഒരു കവ‌ർച്ചയുടെ അന്വേഷണമായിരുന്നു ഇത്.

എന്നാൽ, മുരുകനെ പിടിക്കാൻ ശ്രമിക്കവെ, ഇയാൾ ആയുധമുപയോഗിച്ച് പൊലീസുദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇതോടെ, വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നെഞ്ചിലാണ് മുരുകന് വെടിയേറ്റത്. കഴിഞ്ഞ, മൂന്നുമാസത്തിനിടെ മൂന്നു പ്രതികളെ തമിഴ്നാട് പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button