Latest NewsKeralaIndiaNews

അനധികൃത മണല്‍ ഖനനക്കേസില്‍ സിറോ മലങ്കരസഭ ബിഷപ്പും വൈദികരും അറസ്റ്റില്‍

അനധികൃത മണല്‍ഖനനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സിറോ മലങ്കര സഭ ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, വികാരി ജനറല്‍ ഫാ. ഷാജി തോമസ്, ഫാ. ജോസ് ചാമക്കാല, ഫാ. ജോര്‍ജ് സാമുവേല്‍, ഫാ. ജിജോ ജെയിംസ്, ഫാ. ജോസ് കാലായില്‍ എന്നിവരെയാണ് തമിഴ്‌നാട് സി.ബി-സി.ഐ.ഡി. സംഘം അറസ്റ്റ് ചെയ്തത്.

തിരുനെല്‍വേലിയിലെ അംബാസമുദ്രത്തെ താമരഭരണി പുഴയോരത്ത് അനധികൃത മണല്‍ഖനനം നടത്തിയെന്ന കേസിലാണ് നടപടി. . പിടിയിലായ എല്ലാവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read:അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊന്ന സംഭവം: പൊലീസിന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

തമിഴ്‌നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. താമരഭരണി പുഴയുടെ സമീപത്താണ് ഈ ഭൂമിയുള്ളത്. ഇവിടെ അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി-സി.ഐ.ഡി. സംഘം ബിഷപ്പിനെയും വൈദികരെയും അറസ്റ്റ് ചെയ്തത്. അതേസമയം, സ്ഥലം പാട്ടത്തിന് നല്‍കിയതാണെന്നും മണല്‍ഖനനം നടത്തിയത് കരാറുകാരനാണെന്നുമാണ് സഭയുടെ വിശദീകരണം. കേസില്‍ കരാറുകാരനായ മാനുവല്‍ ജോര്‍ജിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button