ബാംഗ്ലൂർ: ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റ് ചെയ്തതിന് കന്നഡ നടൻ ചേതൻ കുമാറിനെ ബസവനഗുഡി പോലീസ് ചോദ്യം ചെയ്തു. ചേതൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ബസവനഗുഡി പോലീസ് സ്റ്റേഷനിൽ ബ്രാഹ്മണിസത്തിനെതിരായ എന്റെ പോസ്റ്റുകൾ സംബന്ധിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നു.
ഞാൻ സത്യത്തിനും ജനത്യപത്യത്തിനൊപ്പം നിൽക്കുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എന്റേതായ ചെറിയ പങ്ക് നൽകാൻ സാധിച്ചു എന്നതിൽ സന്തോഷം’, ചോദ്യം ചെയ്യലിനെക്കുറിച്ച് നടൻ ട്വിറ്ററിൽ കുറിച്ചു.
Read Also:- അസിഡിറ്റിയാണോ പ്രശ്നം? പരിഹാരമുണ്ട്!
നേരത്തെ, ബ്രാഹ്മണിസത്തെ സമൂഹത്തിൽ നിന്നും പിഴുതെറിയണമെന്ന് ചേതൻ കുമാർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ കർണാടകത്തിലെ ബ്രാഹ്മിൻ ഡെവലപ്മെന്റ് ബോർഡ് നൽകിയ പരാതിയിന്മേലാണ് ചോദ്യം ചെയ്യൽ നടന്നത്.
Post Your Comments