Latest NewsNewsIndia

ബ്രാഹ്മണ്യത്തെ വിമര്‍ശിച്ച്‌ മതസ്പര്‍ധയുണ്ടാക്കുന്ന നടന്‍ ചേതനെ നാടുകടത്തണം: പ്രതിഷേധം

ചേതന്റെ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നതാണെന്നാരോപിച്ച് സച്ചിദാനന്ദ മൂര്‍ത്തി പരാതി നല്‍കി

കർണ്ണാടക : ബ്രാഹ്മണിസം സമൂഹത്തിൽ ജാതി വളർത്തുന്നുവെന്ന പരാമർശത്തിന്റെ പേരിൽ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസക്കെതിരെ പരാതി. വിപ്ര യുവ വേദികെ ഭാരവാഹി പവന്‍ കുമാര്‍ ശര്‍മ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തു.

ബ്രാഹ്മണ്യത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന നടന്‍ ചേതനെ യുഎസിലേക്ക് നാടുകടത്തണമെന്ന് വിഎച്ച്‌പി നേതാവ് ഗിരീഷ് ഭരദ്വാജ് ആവശ്യപ്പെട്ടു. ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്‌ആര്‍ആര്‍ഒ) ഈ ആവശ്യം ഉന്നയിച്ച്‌ അദ്ദേഹം പരാതി നല്‍കി.

read also: രാജ്യദ്രോഹ കേസില്‍ പെട്ട ആയിഷ സുല്‍ത്താനയെ രക്ഷിക്കാമെന്ന ശിവന്‍ കുട്ടിയുടെ വാഗ്ദാനത്തിനെതിരെ ബിജെപി നേതാവ്

ചേതന്റെ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നതാണെന്നാരോപിച്ച് കര്‍ണാടക ബ്രാഹ്മണ ബോര്‍ഡ് ചെയര്‍മാന്‍ എച്ച്.എസ്. സച്ചിദാനന്ദ മൂര്‍ത്തിയാണ് ആദ്യം പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button