Latest NewsNewsIndia

‘ബ്രാഹ്മണർ ഉയർന്നവരും ബാക്കിയുള്ളവര്‍ കീഴ് ജാതിക്കാരുമോ, ബ്രാഹ്മണിസത്തെ പിഴുതെറിയണം’: യുവനടനെതിരെ പ്രതിഷേധം

ബ്രാഹ്മണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സച്ചിദാനന്ദ മൂര്‍ത്തി ചേതന്‍ തങ്ങളുടെ വിഭാഗത്തിന്റെ വികാരത്തെ ഹനിച്ചെന്ന് കുറ്റപ്പെടുത്തി

ബെംഗളൂരു: സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ബ്രാഹ്മണിസമെന്നും സമൂഹത്തിൽ തുല്യത നടപ്പാക്കാൻ ബ്രാഹ്മണിസത്തെ പിഴുതെറിയണമെന്നു അഭിപ്രായപ്പെട്ട കന്നഡ സിനിമ നടന്‍ ചേതന്‍ കുമാറിനെതിരെ പ്രതിഷേധം. കര്‍ണാടക ബ്രാഹ്മണ വികസന ബോര്‍ഡ് ആണ് താരത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

‘സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ബ്രാഹ്മണിസം, തുല്യതയ്ക്കും സാഹോദര്യത്തിനും എതിരാണത്. നമ്മല്‍ അതിനെ ഇല്ലാതാക്കണമെന്നു അംബേദ്കറിന്റെ വാചകമായിരുന്നു ചേതന്‍ പങ്കുവെച്ചത്. നമ്മളെല്ലാം തുല്യരായിട്ടാണ് പിറന്നത്, എന്നാല്‍ ബ്രാഹ്മണര്‍ മാത്രം ഉന്നത വിഭാഗക്കാരും, ബാക്കിയുള്ളവര്‍ കീഴ് ജാതിക്കാരോ തൊട്ടുകൂടാത്തവരോ എന്നത് വെറും കാപട്യവും അസംബന്ധവുമാണെന്ന പെരിയാറിന്റെ വാചകവും ചേതന്‍ കുറിച്ചിട്ടുണ്ട്. ഈ ട്വീറ്റിന് നേരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷധമുയരുകയാണ്.

read also:ആഡംബര കാറുകളില്‍ എത്തിയിരുന്ന മാര്‍ട്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അജ്ഞാതം
എന്നാൽ ജാതി വ്യവസ്ഥയെയാണ് ചേതന്‍ ചോദ്യം ചെയ്തതെന്ന വാദവുമായി ആരാധകർ താരത്തിനു പിന്തുണയുമായി എത്തിയിരിക്കുകയാണ്. എന്നാല്‍ ബ്രാഹ്മണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സച്ചിദാനന്ദ മൂര്‍ത്തി ചേതന്‍ തങ്ങളുടെ വിഭാഗത്തിന്റെ വികാരത്തെ ഹനിച്ചെന്ന് കുറ്റപ്പെടുത്തി. താരം മാപ്പു പറയണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button