KeralaCinemaNattuvarthaMollywoodLatest NewsBollywoodNewsEntertainmentKollywoodMovie Gossips

‘ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു’: ഫഹദ് ഫാസിൽ

കുറച്ചു കാലത്തേക്കെങ്കിലും അതവിടെ കാണും

കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ. അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ പ്രക്ഷക ഹൃദയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഫഹദ്. ഇപ്പോൾ ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിന്റെ വിവരങ്ങള്‍ വിശദീകരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു കുറിപ്പിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. മൂക്കില്‍ മൂന്നു തയ്യല്‍പ്പാടുകള്‍ ഉണ്ട് എന്നും കുറച്ചു കാലത്തേക്കെങ്കിലും അതവിടെ കാണും എന്നും ഫഹദ് പറയുന്നു.

‘പുതിയ ചിത്രമായ ‘മലയന്‍കുഞ്ഞിന്റെ’ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ പറ്റിയ പരുക്കുകളില്‍ ഇന്നും സുഖം പ്രാപിച്ചു വരികയായിരുന്നു ഞാന്‍. എന്റെ ലോക്ക്ഡൗൺ കലണ്ടര്‍ അത് കൊണ്ട് തന്നെ മാര്‍ച്ച്‌ രണ്ടാം തീയതി മുതല്‍ ആരംഭിച്ചു. അപകടത്തില്‍ നിന്നും ഞാന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖം വന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ്, കൈകള്‍ താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില്‍ നിന്നും വീഴുമ്പോള്‍, വീഴുന്നതിന്റെ ‘ട്രോമ’ കാരണം തന്നെ ആളുകള്‍ക്ക് കൈകുത്താന്‍ സാധിക്കില്ല. ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു,’ ഫഹദ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button