Latest NewsNewsIndia

കോവിഡ് വ്യാപനം: മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി

സെപ്റ്റംബർ 30 വരെയാണ് കാലാവധി നീട്ടിയത്

ന്യൂഡൽഹി: മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി. വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ലൈസൻസ് തുടങ്ങിയവയുടെ കാലാവധി സെപ്റ്റംബർ 30 വരെയാണ് നീട്ടിയത്. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയത്തിന്റെ തീരുമാനം.

Read Also: വിശ്വാസവും ക്ഷേത്രങ്ങളും ഇപ്പോള്‍ സഖാക്കള്‍ക്ക് പ്രിയം, ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ കരുക്കള്‍ നീക്കി സി.പി.എം

കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴി്ഞ്ഞ രേഖകൾക്കാണ് കാലയളവ് നീട്ടിക്കിട്ടുക. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ടുപോവണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സർക്കാർ നിർദേശിച്ചു. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട അധികൃതർ ഈ ഉത്തരവ് അനുസരിച്ചായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കോവിഡിനെ തുടർന്ന് നേരത്തെയും മോട്ടോർ വാഹന രേഖകളുടെ കാലാവധി കേന്ദ്രം നീട്ടി നൽകിയിരുന്നു.

Read Also: കോവിഡിന്റെ മൂന്നാംതരംഗം രണ്ടു മുതൽ നാല് ആഴ്ച്ചകൾക്കുള്ളിൽ മഹാരാഷ്ട്രയെ ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ടാസ്‌ക് ഫോഴ്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button