തലശ്ശേരി: വിശ്വാസങ്ങളും ക്ഷേത്രാചാരങ്ങളും തങ്ങള്‍ക്ക് തൊട്ടുകൂടായ്മയാണെന്ന് പ്രഖ്യാപിച്ചിരുന്ന സഖാക്കള്‍ക്ക് ഇപ്പോള്‍ ക്ഷേത്രങ്ങളും വിശ്വാസങ്ങളും ജ്യോത്സ്യവുമെല്ലാം ഒഴിവാക്കാനാകുന്നില്ല. സംസ്ഥാനത്ത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ വളര്‍ച്ചയെ തടയുക എന്നതാണ് ഇതിനു പിന്നില്‍. ഇതിനായി ക്ഷേത്രഭരണങ്ങളും കൈപ്പിടിയിലാക്കണമെന്ന നിലപാടിലാണ് സി.പി.എം . കണ്ണൂരില്‍ അടക്കം ബി.ജെ.പിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഇതാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നതും.
Read Also : ഐഷ സുൽത്താനയ്ക്ക് തിരിച്ചടി: പരാമർശം വിദ്വേഷമാണെന്ന് ഭരണകൂടം, ഭരണപരിഷ്കാരങ്ങൾക്കെതിരെയുള്ള ഹർജി തള്ളി കോടതി
തദ്ദേശതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ക്ഷേത്രഭരണം പിടിക്കണമെന്ന നിര്‍ദ്ദേശം മുകള്‍ ഘടകങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലും ക്ഷേത്രഭരണ സമിതി തെരഞ്ഞെടുപ്പില്‍ വീറും വാശിയും നിറഞ്ഞിരിക്കുകയാണ് . ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയായ ശ്രീ ജ്ഞാനോദയ യോഗം ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27 ന് തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നുണ്ട്. സി.പി.എം അനുഭാവികളായ നിലവിലെ ഭരണ സമിതിക്കെതിരെ ബി.ജെ.പി നേരിട്ട് നേതൃത്വം നല്കുന്ന ക്ഷേത്ര സംരക്ഷണ സമിതിയും മല്‍സര രംഗത്തിറങ്ങിയിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്.
അക്രമ സംഭവങ്ങളൊഴിവാക്കാന്‍ കനത്ത പൊലിസ് സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ഇരു വിഭാഗവും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ വളര്‍ച്ച തടയുന്നതിനായി ക്ഷേത്രഭരണങ്ങള്‍ പിടിക്കണമെന്നതാണ് മുകളില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 25000 ല്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ 35 മണ്ഡലങ്ങളുണ്ടെന്നാണ് സി.പി.എം കണക്ക്. തിരുവനന്തപുരത്ത് 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കി എന്ന റിപ്പോര്‍ട്ട് സി.പി.എമ്മിനെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്.
Post Your Comments