തിരുവനന്തപുരം: ആര്‍.സി.സിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച കൊല്ലം പത്തനാപുരം സ്വദേശിനിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു.
അതിനിടെ നദീറയ്ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. യുവതി ഒരുമാസമായി തിരുവനന്തപുരം മെഡി.കോളജില്‍ ചികില്‍ത്സയിലായിരുന്നു. ആശുപത്രി അധികൃതർ അനാസ്ഥ കാട്ടിയെന്ന് വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ കേരള വനിതാ കമ്മിഷന് ആര്‍.സി.സി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. നിര്‍ധന കുടുംബാംഗമായ നദീറയ്ക്ക് മതിയായ നഷ്ടപരിഹാരം ആര്‍സിസി നല്‍കണമെന്ന് കമ്മിഷന് അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെട്ടിരിന്നു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ(22) ആണ് മരിച്ചത്. കഴിഞ്ഞ മാസം 15 ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
Post Your Comments