കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികൾക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്. കേസന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്‌ന, ശിവശങ്കര്‍ ഉള്‍പ്പടെ 52 പേര്‍ക്ക് കൂടി കസ്റ്റംസ് നോട്ടീസ് നല്‍കുമെന്നാണ് വിവരം.
സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാന കമ്പനികളാണെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്നും കോണ്‍സല്‍ ജനറലിന്‍റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാനത്താവളത്തിൽ എത്തുമ്പോൾ ഇവ ഡിപ്ലോമാറ്റിക് കാര്‍ഗോയാണെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ വിമാന കമ്പനികൾ കാര്‍ഗോകളെ നയതന്ത്ര കാര്‍ഗോകളാക്കി മാറ്റുകയായിരുന്നു.
ഒരു തവണ വിദേശത്ത് കാര്‍ഗോ പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നുവെന്നും വിമാനക്കമ്പനികൾ ഇത് റിപ്പോർട്ട് ചെയ്യാതെ സ്വര്‍ണം കൊണ്ടുവന്നയാള്‍ക്ക് തിരികെ നല്‍കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Post Your Comments